കൊറോണ വാക്സിനുകളുടെ പുതിയ ബാച്ച് എത്തിയതായി സൗദി ആരോഗ്യ മന്ത്രി; ആകാംക്ഷയോടെ പ്രവാസി സമൂഹം
റിയാദ്: കൊറോണ വാക്സിനുകളുടെ പുതിയ ബാച്ച് സൗദിയിൽ എത്തിച്ചേർന്നതായി ആരോഗ്യമന്ത്രി ഡോ: തൗഫീഖ് അൽ റബീഅ അറിയിച്ചു.
അവിചാരിതമായ കാരണങ്ങളാൽ തടസ്സമുണ്ടായതിനാൽ വാക്സിനുകൾ സൗദിയിലെത്താൻ കാലതാമസം നേരിട്ടിരുന്നു.
എല്ലാവരും വാക്സിൻ എടുക്കുന്നതിനായി സ്വിഹതീ ആപിൽ രെജിസ്റ്റർ ചെയ്യണമെന്നും മന്ത്രി ആഹ്വാനം.ചെയ്തു.
സൗദിയിൽ വാക്സിനുകൾ എത്താൻ വൈകുകയും അതോടൊപ്പം വിവിധ രാജ്യങ്ങളിൽ വൈറസ് വ്യാപനം അധികമാകുകയും ചെയ്തതിനെത്തുടർന്നായിരുന്നു വൈറസ് ബാധ അധികമായ 20 രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുന്നവർക്ക് സൗദിയിലേക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. ഇപ്പോൾ വാക്സിനുകൾ എത്തിയതിനാൽ ഇനി പ്രവേശന വിലക്കിന്റെ കാര്യത്തിൽ എന്ത് തീരുമാനമായിരിക്കും എടുക്കുക എന്നതിനെക്കുറിച്ച് എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa