സൗദിയിൽ കൊറോണ മൂലം അടച്ച 87 പള്ളികളിൽ 70 എണ്ണവും തുറന്നു
റിയാദ്: നമസ്ക്കാരത്തിനെത്തിയവരിൽ കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ അടച്ച 87 പള്ളികളിൽ 70 എണ്ണവും തുറന്നതായി സൗദി മതകാര്യ വകുപ്പ് അറിയിച്ചു.
പുതുതായി 334 പേർക്കാണു രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 349 പേർ സുഖം പ്രാപിച്ചു.
നിലവിൽ 2611 പേർ ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി 4 കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa