ഒമാനിലേക്ക് 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക്
പത്ത് രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുന്നവർക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഈ വ്യാഴാഴ്ച മുതലായിരിക്കും വിലക്ക് പ്രാബല്യത്തിൽ വരിക.
സുഡാൻ, ലെബനാൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഘാന, ഗിനിയ, സിയറലിയോൺ, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുനതിനാണു വിലക്ക്.
ഒമാനിൽ പ്രവേശിക്കുന്നതിന്റെ മുമ്പ് 14 ദിവസങ്ങൾക്കുള്ളിൽ ഈ വിലക്കേർപ്പെടുത്തിയ 10 രാജ്യങ്ങളിലൂടെ വരുന്ന മറ്റു രാജ്യക്കാർക്കും വിലക്ക് ബാധകമാകും.
ഫെബ്രുവരി 25 മുതൽ 15 ദിവസത്തേക്കായിരിക്കും പ്രവേശന വിലക്ക് നിലവിൽ വരിക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa