പുതിയ നിയമം ദുബൈയിൽ കുടുങ്ങിയ സൗദി കുവൈത്ത് പ്രവാസികൾക്ക് ഇരുട്ടടിയാകും
കരിപ്പൂർ: നാട്ടിലേക്ക് യാത്ര സാധ്യമാകണമെങ്കിൽ കോവിഡ് നെഗറ്റീവ് റിസൽറ്റ് നിർബന്ധമാക്കിയതോടെ ഇത് മൂലം ഏറ്റവും പ്രയാസം അനുഭവിക്കുക ദുബൈയിൽ കുടുങ്ങിയ സൗദി,കുവൈത്ത് പ്രവാസികളായിരിക്കും.
നാട്ടിലേക്ക് പുറപ്പെടും മുമ്പ് നടത്തുന്ന കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയാലാണു നിയമം ദുബൈയിൽ കുടുങ്ങിയവർക്ക് തിരിച്ചടിയാകുക.
പോസിറ്റീവ് ആയാൽ വിമാനത്തിൽ ബോർഡിംഗ് അനുവദിക്കില്ലെന്നതിനാൽ ഇത്തരക്കാർ വീണ്ടും ക്വാറന്റൈനിൽ കഴിയേണ്ടി വരും.
അതിനു പുറമേ ദുബൈ വിസാ കാലാവധിയും ഒരു കീറാമുട്ടിയാകും. നിലവിൽ ദുബൈ സര്ക്കാര് ഒരു മാസത്തേക്ക് കൂടി വിസ സൗജന്യമായി പുതുക്കി നൽകിയിട്ടുണ്ടെങ്കിലും പലരുടെയും വിസ കാലാവധി അവസാനിക്കാറായിട്ടുണ്ട്. ഈ അവസ്ഥയിൽ കോവിഡ് ടെസ്റ്റ് റിസൾട്ട് പോസിറ്റീവായി നാട്ടിലേക്ക് മടക്കം സാധ്യമാകാതിരിക്കുകയും ദുബൈ സര്ക്കാർ വിസ പുതുക്കി നൽകാതിരിക്കുകയും അതിനിടക്ക് സൗദി കുവൈത്ത് അതിർത്തികൾ തുറക്കാതിരിക്കുകയും ചെയ്‌താൽ ദുബൈയിൽ തുടരാൻ വിസ സ്വന്തം ചിലവിൽ പുതുക്കേണ്ടി വരും. അത് പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുകയും ചെയ്യും.
ഇവക്കെല്ലാം പുറമെ നാട്ടിലെത്തുംബോൾ എയർപോർട്ടിൽ വെച്ച് നടത്തുന്ന മോളിക്യുലാർ ടെസ്റ്റിന് കൂടി പോക്കറ്റിൽ നിന്നും പണം മുടക്കേണ്ട അവസ്ഥ വരുമ്പോൾ കൂനിന്മേൽ കുരു എന്നാ സ്ഥിതിയാണ് ഉണ്ടാകുന്നത്.
ഏതായാലും വരും ദിനങ്ങളിൽ കേന്ദ്ര സർക്കാർ നയങ്ങളിൽ അയവ് വന്നില്ലെങ്കിൽ ആയിരക്കണക്കിന് പ്രവാസികളായിരിക്കും മാനസികമായും സാംബത്തികമായുമുള്ള പീഡനങ്ങൾക്ക് ഇരയാകാൻ പോകുന്നത്.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa