സൗദിവത്ക്കരണ പരിശോധനകൾ ശക്തമായി തുടരുന്നു
റിയാദ്: കഴിഞ്ഞ മാസം മാത്രം 1773 സൗദിവത്ക്കരണ നിയമ ലംഘനങ്ങൾ പിടികൂടിയതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
സൗദിവത്ക്കരണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി 60,000 ത്തിലധികം സ്ഥാപനങ്ങളിലാണു പരിശോധനകൾ നടത്തിയത്.
അതേ സമയം 96 ശതമാനം സ്ഥാപനങ്ങളും സൗദിവത്ക്കരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അൽ ഖസീം പ്രവിശ്യയാണ് സൗദിവത്ക്കരണത്തിൽ മുൻ പന്തിയിലുള്ളത്. ഖസീമിലെ 99 ശതമാനം സ്ഥാപനങ്ങളും സൗദിവത്ക്കരണ നിയമങ്ങൾ പാലിച്ചിട്ടുണ്ട്. 98 ശതമാനം സൗദിവത്ക്കരണ നിയമങ്ങൾ പാലിച്ച നജ്രാനും റിയാദുമാണു ഖസീമിനു പിറകിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa