വിലക്കുള്ള രാജ്യങ്ങളിലുള്ള ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസർമാരോടൊപ്പം സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം
കരിപ്പൂർ: സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ 20 രാജ്യങ്ങളിലുള്ള ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസർമാർക്കൊപ്പം സൗദിയിൽ പ്രവേശിക്കാമെന്ന് സൗദി സിവിൽ ഏവിയേഷൻ സർക്കുലർ വ്യക്തമാക്കി.
വിലക്കുള്ള രാജ്യങ്ങളിലുള്ള സൗദികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിച്ചതിനോടൊപ്പമാണു ഗാർഹിക തൊഴിലാളികൾക്കും സൗദികളോടൊപ്പം പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ഇത് പ്രകാരം വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ സൗദികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗദികളോടൊപ്പമുള്ള ആശ്രിതർക്കുമെല്ലാം വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പറക്കാൻ സാധിക്കും.
അതോടൊപ്പം സൗദി സ്പോൺസർക്ക് ബഹ്രൈനിലേക്ക് പോയി തൊഴിലാളിയെ കൊണ്ട് വരാൻ സാധിക്കുമെങ്കിൽ ഗാർഹിക തൊഴിലാളികൾക്ക് ബഹ്രൈനിലെത്തി 14 ദിവസം ക്വാറന്റൈനിൽ കഴിയാതെത്തന്നെ കഫീലിനൊപ്പം സൗദിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞേക്കുമെന്നാണു സർക്കുലറിൽ നിന്ന് വ്യക്തമാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa