ഇഖാമ എക്സ്പയർ ആയാൽ പിഴ ചുമത്തുന്നത് 3 ദിവസം കഴിഞ്ഞ്; ഗാർഹിക തൊഴിലാളികളൂടെ ഇഖാമ കാലാവധി തീരാൻ 14 മാസം ബാക്കിയുള്ളപ്പോൾ പുതുക്കാം
ജിദ്ദ: വിദേശികളുടെ ഇഖാമ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പുതുക്കാതിരുന്നാലാണു പിഴ ചുമത്തുകയെന്ന് സൗദി ജവാസാത്ത് വീണ്ടും ഓർമ്മിപ്പിച്ചു.
ഗാർഹിക തൊഴിലാളികളുടെ ഇഖാമ കാലാവധി അവസാനിക്കാൻ 14 മാസം ബാക്കിയുള്ളപ്പോൾ വരെ പുതുക്കി നൽകാൻ സാധിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി.
അതേ സമയം മറ്റു പ്രഫഷനുകളിലുള്ള ഇഖാമകൾ കാലാവധി തീരാൻ ആറു മാസം ബാക്കിയുള്ളപ്പോഴാണു പുതുക്കി നൽകാൻ സാധിക്കുക.
ഇഖാമ പുതുക്കാൻ ആദ്യ തവണ വൈകിയാൽ 500 റിയാലും പുതുക്കാൻ വൈകുന്നത് ആവർത്തിച്ചാൽ 1000 റിയാലുമാണു പിഴ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa