ഒരു മാസം മുമ്പ് പുതിയ വിസയിലെത്തിയ മലയാളി നഴ്സ് റിയാദിൽ മരിച്ചു
റിയാദ്: നാട്ടിൽ നിന്ന് ഒരു മാസം മുമ്പ് പുതിയ വിസയിൽ റിയാദിലെത്തിയ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു.
പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുൺ നിവാസിൽ രാജിമോൾ (32) ആണ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
ദല്ല ആശുപത്രിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഭർത്താവ്: എം.ആർ. അഖിൽ. പിതാവ്: രാമചന്ദ്രൻ, മാതാവ്: വിജയമ്മ.
മൃതദേഹം നാട്ടിൽ അയക്കാനുള്ള നിയമനടപടി ക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, റിയാസ് സിയാംകണ്ടം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa