Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായത് 16 ഇന്ത്യൻ ആരോഗ്യപ്രവർത്തകർ

റിയാദ്: കൊറോണക്കെതിരായ പോരാട്ടത്തിൽ 16 ഇന്ത്യൻ ആരോഗ്യപ്രവർത്തകർ രക്തസാക്ഷികളായതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ നവംബർ വരെ 186 പേരാണ് ആരോഗ്യ മേഖലയിൽ നിന്ന് കൊറോണ പോരാട്ടത്തിൽ ആകെ രക്തസാക്ഷികളായത്.

ഏറ്റവും കൂടുതൽ സൗദികളായ ആരോഗ്യപ്രവർത്തകരാണു മരിച്ചത് (35 പേർ). മാർച്ച് 2 മുതൽ ഇനി മുതൽ സൗദിയിൽ ആരോഗ്യ രക്തസാക്ഷി ദിനമായി ആചരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സൗദിയിൽ പുതുതായി 302 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 286 പേർ സുഖം പ്രാപിച്ചു. 5 മരണം റിപ്പോർട്ട് ചെയ്തു. 2571 പേർ നിലവിൽ ചികിത്സയിലുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്