വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞ് കൊറോണ ബാധിതരുമായി ബന്ധപ്പെട്ടാലും പിന്നീട് ക്വാറന്റൈൻ ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം; ഹജ്ജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ വാക്സിനേഷൻ നിബന്ധനയാക്കും
റിയാദ്: കൊറോണ വാക്സിൻ സ്വീകരിച്ചവർ രണ്ടാഴ്ച മുതൽ മൂന്നാഴ്ച വരെ കഴിഞ്ഞ ശേഷം പിന്നീട് കോവിഡ് രോഗികളുമായി ഇടപഴകിയാലും ക്വാറന്റൈനിൽ കഴിയേണ്ടതില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
വാക്സിനെടുത്ത് രണ്ടാഴ്ച മുതൽ മൂന്നഴ്ച വരെ പിന്നിട്ടവർ പിന്നീട് മാസ്ക് ധരിക്കുന്നത് പോലുള്ള സാധാരണ മുൻ കരുതൽ നടപടികൾ പാലിച്ചാൽ മതിയാകും.
അതേ സമയം അടുത്ത ഹജ്ജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊറോണ വാക്സിൻ സ്വീകരിച്ചിരിക്കൽ നിബന്ധനയാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa