സൂക്ഷിച്ചില്ലെങ്കിൽ കൊറോണ മുന്നാം തരംഗവും നാലാം തരംഗവും അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; സൗദിയിൽ ആക്റ്റീവ് കേസുകൾ വർദ്ധിച്ചു
ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ കൊറോണ വൈറസിന്റെ മൂന്നാമത്തെയും നാലാമത്തെയും തരംഗങ്ങളെ ലോകം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
അതേ സമയം സൗദിയിൽ ആക്റ്റീവ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി. നിലവിൽ 2651 പേരാണ് ചികിത്സയിലുള്ളത്.
പുതുതായി 384 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 309 പേർ സുഖം പ്രാപിക്കുകയും ചെയ്തു. 5 മരണം കൂടി റിപ്പോർട്ട് ചെയ്തു. 509 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa