സ്ഥാപനങ്ങളിലെ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം; സൗദിയിൽ 2650 ആക്റ്റീവ് കേസുകൾ
റിയാദ്: കൊറോണ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി സ്ഥാപനങ്ങളിൽ നടക്കുന്ന പരിശോധനകൾ ശക്തമായിത്തന്നെ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേ സമയം കഴിഞ്ഞ 27 ദിവസങ്ങൾക്കുള്ളിൽ കൊറോണയുമായി ബന്ധപ്പെട്ട് 224 പള്ളികൾ അടക്കുകയും അതിൽ 208 പള്ളികൾ വീണ്ടും തുറന്നതായും മതകാര്യമന്ത്രാലയം അറിയിച്ചു .
സൗദിയിൽ പുതുതായി 382 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 378 പേർ സുഖം പ്രാപിച്ചു. നിലവിൽ 2650 പേർ ചികിത്സയിലുണ്ട്. 494 പേര്‍ ഗുരുതരാവസ്ഥയിലാണുള്ളത്. 5 മരണം കൂടി റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa