ഹജ്ജ് ഉംറ മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശികളുടെ ആറ് മാസത്തെ ലെവി ഒഴിവാക്കുന്നതിനു രാജാവിന്റെ അംഗീകാരം
റിയാദ്: ഹജ്ജ് ഉംറ മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശികളുടെ ആറ് മാസത്തെ ലെവി ഒഴിവാക്കാൻ രാജാവ് അംഗീകാരം നൽകി.
കൊറോണ കാരണം ഈ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ നേരിട്ട സാംബത്തിക പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ലെവി ഒഴിവാക്കുന്നത്.
അതോടൊപ്പം ഹജ്ജ് ഉംറ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്കുള്ള ലൈസൻസ് ഫീസും ടൂറിസം ലൈസൻസ് ഫീസും ബസുകൾക്കുള്ള ഇസ്തിമാറ ഫീസുമെല്ലാം ഒരു വർഷത്തേക്ക് ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.
കൊറോണ വന്നതിനു ശേഷം ഇത് വരെ 180 ബില്യൻ റിയാലിന്റെ സാംബത്തിക ഉത്തേജന പാക്കേജുകൾ സൗദി ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa