Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ കഫീലിന്റെ നിയന്ത്രണങ്ങൾ അവസാനിക്കാൻ ഇനി നാല് ദിവസങ്ങൾ മാത്രം ബാക്കി; പ്രതീക്ഷയോടെ പ്രവാസ ലോകം

ജിദ്ദ: സൗദിയിൽ സ്പോൺസർക്ക് തൊഴിലാളിയുടെ മേലുള്ള നിയന്ത്രണങ്ങൾ അവസാനിക്കുന്നതിനു ഇനി നാലു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രാജ്യത്തെ വിദേശ തൊഴിലാളികൾ ഏറെ പ്രതീക്ഷയിലാണുള്ളത്.

മാർച്ച് 14 ഞായറാഴ്ച മുതലാണു തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി ചരിത്രത്തിൽ തന്നെ സുപ്രധാന വഴിത്തിരിവാകാൻ പോകുന്ന മൂന്ന് നിയമങ്ങൾ നിലവിൽ വരിക.

തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറൽ, സ്വന്തം ഇഷ്ടപ്രകാരം റി എൻട്രി വിസ ഇഷ്യു ചെയ്ത് പുറത്ത് പോകൽ, കരാർ കഴിഞ്ഞാൽ സ്വന്തം ഇഷ്ടപ്രകാരം ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യൽ എന്നിവയാണ് മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വരിക.

തൊഴിലുടമക്കൊപ്പം ചുരുങ്ങിയത് 12 മാസം കഴിയണം, തൊഴിൽ കരാർ ഉണ്ടായിരിക്കണം, ഇഖാമയിൽ പ്രഫഷണൽ തൊഴിൽ രേഖപ്പെടുത്തിയിരിക്കണം(ഗാർഹിക തൊഴിൽ പോലുള്ള പ്രഫഷനുകൾ പറ്റില്ല) എന്നിവയാണ് ആനുകൂല്യങ്ങൾക്കുള്ള നിബന്ധനകൾ.

കരാർ പൂർത്തിയായില്ലെങ്കിൽ പോലും ഒരു വർഷം സ്പോൺസറോടൊപ്പം കഴിഞ്ഞവർക്ക് സ്പോൺസർക്കുള്ള കരാർ പ്രകാരമുള്ള നഷ്ടപരിഹാരം നൽകി മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് മാറാൻ സാധിക്കും. അതോടൊപ്പം അവധിയിൽ പോകുന്നതിനു 90 ദിവസം മുമ്പ് സൂചന നൽകിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

ഏതായാലും വർഷങ്ങളായി സൗദി പ്രവാസികൾ ആഗ്രഹിച്ചിരുന്ന ഒരു നിയമമാണ് നിലവിക് വരാൻ പോകുന്നത്. ഇതോടെ അനാവശ്യ ഹുറൂബ്, തൊഴിൽ തർക്കങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണു പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്