ഗൾഫിൽ ഭാവിയിൽ വിമാന യാത്രക്ക് വാക്സിൻ സ്വീകരിക്കൽ നിബന്ധനയാകുമോ ?
ജിദ: ഭാവിയിൽ വിമാന യാത്ര സധ്യമാകുന്നതിനു കൊറോണ വാക് സിൻ സ്വീകരിച്ചിരിക്കണമെന്നത് നിബന്ധനയാകുമോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.
പ്രസ്തുത സംശയം ഉടലെടുത്തതിനാൽ മലയാളികളടക്കമുള്ള വിദേശികൾ സമീപ ദിനങ്ങളിൽ വാക്സിൻ സ്വീകരിക്കുന്നതിനായി മുന്നോട്ട് വരാൻ തുടങ്ങിയിട്ടുമുണ്ട്.
അതേ സമയം പ്രസ്തുത സംശയം വെറുതെയല്ല എന്നാണ് ചില റിപ്പോർട്ടുകൾ പരിശോധിക്കുംബോൾ മനസ്സിലാകുന്നത്.
വാക്സിൻ സ്വീകരിച്ചവർക്ക് പി സി ആർ ടെസ്റ്റോ ക്വാറന്റൈനോ ഇല്ലാതെ തങ്ങളുടേ രാജ്യങ്ങൾ സന്ദർശിക്കാവുന്നതാണെന്ന് ചില രാജ്യങ്ങൾ അറിയിച്ചതായി ഗൾഫ് ഹെൽത്ത് കൗൺസിലിലെ ഡോ: അഹമദ് അമ്മാറിന്റെ പ്രസ്താവന ഇതിൽ ഏറെ ശ്രദ്ധേയമാണ്.
ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലുമെല്ലാം യത്രാനുമതിക്ക് വാക്സിനേഷൻ നിബന്ധനയായേക്കുമെന്നും അദ്ദേഹം സൂചന നൽകുന്നുണ്ട്.
വാക്സിൻ സ്വീകരിച്ചവർക്ക് തീയേറ്ററിലും ഫുട്ബോൾ ഗ്രൗണ്ടിലേക്കും പ്രവേശനത്തിനു നിബന്ധനയുണ്ടാകില്ലെന്നും ഡോ: അഹ്മദ് അമ്മാർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa