സൗദിയിൽ എക്സിറ്റ് വിസയുടെ കാലാവധി കുറച്ചു; കരാർ അവസാനിക്കാതെ എക്സിറ്റടിച്ച് പോയാൽ വിലക്ക് : കൂടുതൽ അറിയാം
ജിദ്ദ: ഞായറാഴ്ച
മുതൽ നിലവിൽ വന്ന പുതിയ തൊഴിൽ നിയമ പ്രകാരം കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഒരു തൊഴിലാളി എകിസ്റ്റ് വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോയാൽ പിന്നീട് മറ്റൊരു തൊഴിൽ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
അതോടൊപ്പം എകിസ്റ്റ് വിസാ കാലാവധി ഇഷ്യു ചെയ്തത് മുതൽ 15 ദിവസത്തേക്കായിരിക്കുമെന്നും മന്ത്രാലയം ഒരു ചോദ്യത്തിനു മറുപടിയായി വിശദീകരണം നൽകി.
എക്സിറ്റ് വിസ ഇഷ്യു ചെയ്തത് മുതൽ 60 ദിവസം കൂടി സൗദിയിൽ തങ്ങാമെന്ന ഇത് വരെയുണ്ടായിരുന്ന ആനുകൂല്യമാണു പുതിയ നിയമ പ്രകാരം 15 ദിവസമായി കുറച്ചിട്ടുള്ളത്.
തൊഴിലാളി എക്സിറ്റ് വിസ ഇഷ്യു ചെയ്യാനുള്ള അപേക്ഷ നൽകിയാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്റെ 10 ദിവസം മുമ്പ് വിവരം തൊഴിലുടമയെ അറിയിക്കും.
എക്സിറ്റ് വിസ കാലാവധിക്കുള്ളിൽ രാജ്യം വിടാതെ സൗദിയിൽ തുടർന്നാൽ തൊഴിൽ-ഇഖാമ നിയമ ലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടും.
എക്സിറ്റ് വിസ ഇഷ്യു ചെയ്യാനുള്ള തൊഴിലാളിയുടെയും ആശ്രിതരുടെയും അപേക്ഷ കാലാവധിക്കുള്ളിൽ കാൻസൽ ചെയ്യാൻ സാധിക്കും.
അതേ സമയം എക്സിറ്റ് ഇഷ്യു ചെയ്യാൻ ഇപ്പോൾ തൊഴിലാളിക്ക് സാധിക്കുമെങ്കിലും കഫീൽ മുഖേനയും എക്സിറ്റ് ഇഷ്യു ചെയ്യാനുള്ള പഴയ രീതി നില നിൽക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa