സൗദിയിലെ പുതിയ നിയമ പ്രകാരം റി എൻട്രിയും എക്സിറ്റും ഇഷ്യു ചെയ്യുക അപേക്ഷിച്ച് പത്ത് ദിവസത്തിനുള്ളിൽ; കൂടുതൽ അറിയാം
ജിദ്ദ: അബ്ഷിർ വഴി റി എൻട്രി വിസയും എക്സിറ്റ് വിസയും വിദേശ തൊഴിലാളിക്ക് തന്നെ ഇഷ്യു ചെയ്യാനുള്ള അനുമതി ലഭിച്ചതോടെ 70 ലക്ഷത്തോളം വിദേശികൾക്ക് പ്രസ്തുത സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണു വിലയിരുത്തപ്ലെടുന്നത്.
റി എൻട്രി വിസയും ഫൈനൽ എക്സിറ്റ് വിസയും ഇഷ്യു ചെയ്യുന്നതിനുള്ള അപേക്ഷ അബ്ഷിർ വഴി തൊഴിലാളി സമർപ്പിച്ചാൽ 10 ദിവസങ്ങൾക്കുള്ളിലാണു വിസകൾ ആക്റ്റിവേറ്റ് ആകുക.
വിസകൾ ഇഷ്യു ചെയ്യാൻ തൊഴിലാളി അബ്ഷിർ വഴി അപേക്ഷ സമർപ്പിച്ചതിനു ശേഷം 10 ദിവസങ്ങൾക്കുള്ളിൽ അപേക്ഷ സംബന്ധിച്ച് അന്വേഷിക്കാൻ തൊഴിലുടമക്ക് സാധിക്കും. തൊഴിലുടമ അപേക്ഷ സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയില്ലെങ്കിൽ വിസ ആക്റ്റിവേറ്റാകും. ഇഷ്യു ചെയ്ത റി എൻട്രി വിസ കാൻസൽ ചെയ്യാൻ സ്പോൺസർക്ക് അധികാരമില്ല.
ഇഷ്യു ചെയ്തത് ഫൈനൽ എക്സിറ്റ് വിസയാണെങ്കിൽ 15 ദിവസത്തിനുള്ളിലും റി എൻട്രി വിസയാണെങ്കിൽ 30 ദിവസത്തിനുള്ളിലും സൗദി വിടണം.
പാസ്പോർട്ടിൽ മിനിമം രണ്ട് മാസം കാലവധിയുള്ളവർക്കേ സ്വന്തമായി എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സാധിക്കുകയുള്ളൂ.
അതോടൊപ്പം എക്സിറ്റ് ഇഷ്യു ചെയ്യാൻ അപേക്ഷിക്കുന്ന തൊഴിലാളിയുടെ ഉടമസ്ഥതയിൽ വാഹനങ്ങൾ ഉണ്ടാകാൻ പാടില്ലെന്നതും ഓർക്കേണ്ടതുണ്ട്.
തൊഴിൽ കരാർ ലംഘിച്ച് എക്സിറ്റ് ഇഷ്യു ചെയ്ത് നാട്ടിൽ പോയാലും റി എൻട്രിയിൽ പോയി മടങ്ങാതിരിക്കുന്നത് വഴി കരാർ ലംഘനം നടത്തുകയും ചെയ്‌താലുംപിന്നീട് സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa