സൗദി പ്രവാസികളുടെ ശ്രദ്ധക്ക് ഇനി ഖിവ രെജിസ്റ്റ്രേഷൻ അതിപ്രധാനം
ജിദ്ദ: സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഖിവ പോർട്ടൽ പ്രവാസികളെ സംബന്ധിച്ച് ഇനി ഏറെ പ്രധാനപ്പെട്ടതാണ്.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിൽ കരാർ പരിശോധിക്കുന്നതിനും അപ്ഡേഷനുമെല്ലാം ഇനി സാധ്യമാകുന്നത് ഖിവ പോർട്ടൽ വഴിയായിരിക്കും.
അതേ സമയം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഖിവ പ്ലാറ്റ്ഫോം വഴി ഉപാധികൾ പാലിച്ച് തൊഴിലുടമയുടെ അനുമതിയില്ലാതെത്തന്നെ കഫാല മാറ്റം സാധ്യമാകുമെന്നതാണ്.
ഇവക്കെല്ലാം പുറമെ പ്രഫഷൻ മാറ്റമടക്കം 80 ലധികം വിവിധ സേവനങ്ങൾ ഖിവ വഴി സാധ്യമാകുന്നുണ്ട്. ഖിവയിൽ രെജിസ്റ്റർ ചെയ്യൽ ഇനി പ്രവാസികൾക്ക് അത്യന്താപേക്ഷിതമാണെന്നും വിവിധ സേവനങ്ങൾ ഖിവയിലേക്ക് നേരത്തെ തന്നെ മാറിയിട്ടുണ്ടെന്നും ജിദ്ദയിൽ ജനറൽ സർവീസ് നടത്തുന്ന അബ്ദുൽ റസാഖ് വി പി പറഞ്ഞു . https://www.qiwa.sa/en/ എന്ന ലിങ്ക് വഴിയാണു ഖിവ പോർട്ടലിൽ പ്രവേശിക്കാൻ സാധിക്കുക.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa