റമളാൻ അവസാന പത്തിൽ മസ്ജിദുന്നബവി മുഴുവൻ സമയവും തുറന്നിടും
മദീന: വിശുദ്ധ റമളാനിൽ മസ്ജിദുന്നബവി വിശ്വാസികൾക്ക് ആരാധനകൾക്കായി തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് മസ്ജിദുന്നബവി അഡ്മിനിസ്റ്റ്രേഷൻ വിശദീകരണം നൽകി.
തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് അര മണിക്കൂറിനു ശേഷം പള്ളി അടച്ചിടും.
ഫജ്ർ നമസ്ക്കാരത്തിന്റെ രണ്ട് മണിക്കൂർ മുമ്പ് പള്ളി തുറന്ന് കൊടുക്കുകയും ചെയ്യും.
റൗളയിലും പള്ളിയുടെ പഴയ ഭാഗത്തും നിയന്ത്രണം ഉണ്ടാകും. മറ്റുള്ള എല്ലാ സ്ഥലങ്ങളിലും പൊതു ജനങ്ങൾക്ക് പ്രവേശിക്കാം.
കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾക്കനുസൃതമായി ഒരേ സമയം 60,000 പേരെ ഉൾക്കൊള്ളാൻ പള്ളിയിൽ സൗകര്യമുണ്ട്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa