സൗദിയിൽ റെസ്റ്റോറന്റ്, മറ്റു ഭക്ഷ്യ സാധനങ്ങൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ എന്നിവയിലെ തൊഴിലാളികൾക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കുന്നു
ജിദ്ദ: റെസ്റ്റോറന്റുകൾ, മറ്റു ഭക്ഷ്യ സാധനങ്ങൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയിലെ ജീവനക്കാർക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കുന്നു.
ഈ വരുന്ന ശവാൽ ഒന്ന് ( പെരുന്നാൾ ദിനം) മുതലായിരിക്കും തൊഴിലാളികൾക്ക് വാക്സിനേഷൻ നിർബന്ധമാകുക.
അതേ സമയം വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ തൊഴിലാളികൾക്ക് എല്ലാ ആഴ്ചയും സ്ഥാപന ഉടമയുടെ ചിലവിൽ കൊറോണ ടെസ്റ്റ് നടത്തിയിരിക്കണം എന്ന ഓപ്ഷനും അധികൃതർ മുന്നോട്ട് വെച്ചിട്ടുണ്ട്.
പൊതു ഗതാഗത മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ശവാൽ മുതൽ കൊറോണ ടെസ്റ്റ് നിർബന്ധമാക്കുമെന്ന് കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa