തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

40 വർഷം തന്റെ കൂടെ ജോലി ചെയ്ത തൊഴിലാളികൾ പിരിഞ്ഞ് പോകുന്ന സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞ് സൗദി പൗരൻ; വീഡിയോ വൈറലാകുന്നു

ജിദ്ദ: കഴിഞ്ഞ 40 വർഷങ്ങളായി തന്റെ കൂടെ ജോലി ചെയ്ത വിദേശ തൊഴിലാളികൾ പിരിഞ്ഞ് പോകുന്ന സങ്കടത്തിൽ പൊട്ടിക്കരഞ്ഞ് സൗദി പൗരൻ.

തന്റെ ജീവനക്കാർ നാട്ടിലേക്ക് തിരിക്കുന്ന സമയത്താണ് സൗദി പൗരൻ അവരെ പിരിയുന്ന സങ്കടത്തിൽ പൊട്ടിക്കരയുന്നത്.

സൗദി പൗരനും തന്റെ തൊഴിലാളികളും തമ്മിലുള്ള ദീർഘകാലത്തെ ആത്മ ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ അഭിപ്രായപ്പെടുന്നു.

കഫീലുമാരും തൊഴിലാളികളും തമ്മിലുള്ള പല വിധത്തിലുള്ള പ്രശ്നങ്ങളും കേൾക്കാറുണ്ടെങ്കിൽ ഇത് പോലുള്ള സന്ദർഭങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്