Monday, November 25, 2024
Jeddah

‘അവസരങ്ങൾ തേടിവരുന്നത് ദൈവ നിശ്ചയം’ തിരൂരിന്റെ സമഗ്ര വികസനം ലക്‌ഷ്യം: കുറുക്കോളി മൊയ്‌തീൻ

ജിദ്ദ: എന്റെ സ്ഥാനാർത്ഥിത്വം തിരൂരിലെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചത് എനിക്ക് വലിയ സന്തോഷം ഉണ്ട് , എന്നാൽ ഒരുപാട് മുമ്പേ ലഭിക്കേണ്ടതായിരുന്നു എന്ന പരാമർശത്തോട് ഞാൻ യോജിക്കുന്നില്ല, കാരണം ആഗ്രഹങ്ങൾ വ്യക്തികൾക്കു ഉണ്ടാകാം, സമൂഹത്തിനു ഉണ്ടാകാം , ബന്ധുക്കൾക്ക് ഉണ്ടാകാം ആർക്കും ഉണ്ടാകാം എന്നാൽ ജീവിതത്തിൽ അവസരങ്ങൾ വരുന്നത് നമ്മുടെ ആഗ്രഹപ്രകാരമല്ല എല്ലാം ദൈവ നിശാചയപ്രകാരമാണെന്നും, അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ സ്ഥാനാർത്ഥിത്വം ഞാൻ ആ രീതിയിൽ ആണ് കാണുന്നതെന്ന് തിരൂർ മണ്ഡലം നിയമസഭാ സ്ഥാനാർഥി കുറുക്കോളി മൊയ്‌തീൻ പറഞ്ഞു.

തിരൂരിലെ ജനങ്ങൾ മുമ്പേ ആഗ്രഹിച്ച സ്ഥാനാർത്ഥിത്വം വൈകിയാണെങ്കിലും ഇത്തവണ ലഭിച്ചു എന്ന പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരൂർ മണ്ഡലം ജിദ്ദ കെഎംസിസി സംഘടിപ്പിച്ച ‘ഒത്തൊരുമിക്കാം വികസനം തുടരാം #വോട്ട്ഫോർയുഡിഫ് ‘ എന്ന ഓൺലൈൻ ഇലക്ഷൻ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള എൽഡിഫ് ഗവൺമെന്റ് ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങളും നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് ,അഴിമതിയും കള്ളക്കടത്തും തുടങ്ങി നിരവധി ജന രോഷ പ്രവർത്തനങ്ങളാണ് ഈ സർക്കാർ ചെയ്ത്കൊണ്ടിരിക്കുന്നത്. തിരൂർ യുഡിഎഫിൻറെ ശക്തി കേന്ദ്രമാണെന്നും ജയിച്ചു വന്നാൽ തിരൂരിരിന്റെ വികസനങ്ങൾ തുടരാനും താഴെ തട്ടിലുള്ള ജനങ്ങളിൽ നിന്ന് തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും ഊന്നൽ നൽകുക. എതിർ കക്ഷി പാർട്ടിയിലെ ആളുകളിൽ നിന്ന് പോലും ഒരു ആക്ഷേപവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും , എല്ലാവർക്കും സ്വീകാര്യനായതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജന സെക്രട്ടറി അബൂബക്കർ അരിബ്ര പരിപാടി ഉദ്ഘടാനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ കർഷക തൊഴിലാളികളുടെ നേതാവും, ഒരുപാട് വർഷത്തെ സംശുന്ധ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പാരമ്പര്യമുള്ള ബഹു കുറുക്കോളി മൊയ്‌ദീൻ സാഹിബിനു മുസ്ലിം ലീഗ് നൽകിയ ഈ അവസരം വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇടത് സർക്കാർ നടത്തി വരുന്ന തുടർ അഴിമതികളും കൊള്ള പ്രവർത്തങ്ങളുടെയും തുടർച്ച എന്നോണം വോട്ട് ലിസ്റ്റിലും വൻ ക്രമക്കേട് നടത്തി, പോസ്റ്റൽ വോട്ടുകളിലും ഉദ്യഗസ്ഥരെ സ്വധീനിച്ച എങ്ങനെയെങ്കിലും തുടർ ഭരണം നേടാനാണ് ഇടത് മുന്നണി നടത്തി കൊണ്ടിരിക്കുന്നത്. അതുപോലെ കോവിഡ് കാലത്തും പ്രവാസികളെ പല രീതിയിലും പ്രയാസത്തിലാക്കിയ ഇടത് സർക്കാരിനിതിരെ പ്രവാസികളുടെയും പ്രവാസി കുടുംബങ്ങളുടെയും വോട്ട് യുഡിഫ് നു നൽകി ഇടത് സർക്കാരിന്റെ ഭരണ തുടർച്ച അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കുറുക്കോളി മൊയിദീന്റെ ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി തിരൂർ മണ്ഡലം ജിദ്ദ കെഎംസിസി പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് ഗാനം പരിപാടിയിൽ റിലീസ് ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് യാസിദ് അധ്യക്ഷത വഹിച്ചു. ജിദ്ദ മലപ്പുറം കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ, വൈസ് പ്രസിഡന്റ് ഉനൈസ് വലിയപീടിയേക്കൽ, ദുബായ് മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ബദറുദീൻ, മുഹമ്മദ് ഷാഫി, ഷൌക്കത്ത് കൊടക്കൽ എന്നിവർ സംസാരിച്ചു. മണ്ഡലം ജന സെക്രട്ടറി ഷമീം വെള്ളാടത്ത് സ്വഗതവും ട്രഷറർ മുസ്തഫ എം പി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa