Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലേക്കുള്ള യാത്രാ ചിലവ് ചുരുക്കാനായി നേപാളിലേക്ക് കര മാർഗം പോകുന്നത് അബദ്ധമാകുമെന്ന് മുന്നറിയിപ്പ്

സൗദിയിലേക്ക് നേപാൾ വഴി പോകുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നതിനിടയിൽ യാത്രാചിലവ് ചുരുക്കാനായി വിവിധ മാർഗങ്ങളാണു പലരും സ്വീകരിക്കുന്നത്.

കര മാർഗം നേപാളിലേക്ക് ചുരുങ്ങിയ ചിലവിൽ പ്രവേശിക്കാൻ സാധിക്കുമെന്നതിനാൽ പലരും അങ്ങനെയും നേപാളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ ഇങ്ങനെ അതിബുദ്ധി കാട്ടാൻ ശ്രമിക്കുന്നത് ഫലം ചെയ്യില്ലെന്നാണു നേപാളിലെ ഇന്ത്യൻ എംബസിയിൽ എൻ ഒ സിക്ക് വേണ്ടി എത്തിയവർ പറയുന്നത്..

കര മാർഗം എത്തുന്നവർക്ക് എൻ ഒ സി നൽകില്ലെന്ന അറിയിപ്പ് എംബസിയിൽ പരസ്യമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്നാണു പ്രവാസി സുഹൃത്തുക്കൾ ഞങ്ങളെ അറിയിച്ചത്.

കര മാർഗം എത്തിയ ഒരു കുടുംബത്തെ എൻ ഒ സി നൽകാതെ മടക്കി വിട്ടത് കാണാനിടയായതായും ഒരു പ്രവാസി സുഹൃത്ത് ഓർമ്മപ്പെടുത്തുന്നു.

നേപാളിലെ എയർപോർട്ടിൽ നിന്ന് സൗദിയിലേക്ക് പറക്കാൻ ഇന്ത്യൻ എംബസിയുടെ എൻ ഒ സി വേണമെന്നിരിക്കേ നേപാളിലേക്ക് വിമാനമല്ലാത്ത മറ്റു മാർഗങ്ങൾ വഴി പ്രവേശിക്കാൻ ശ്രമിക്കുന്നത് അബദ്ധമാകുമെന്നാണു അനുഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്