Saturday, September 21, 2024
Saudi ArabiaTop Stories

മാളുകളിൽ 100 ശതമാനം സൗദിവത്ക്കരണമടക്കം 3 സുപ്രധാന പ്രഖ്യാപനവുമായി മന്ത്രാലയം; ചില വിഭാഗങ്ങളെ ഒഴിവാക്കി

റിയാദ്: സൗദി യുവതീ യുവാക്കൾക്ക് 51,000 തൊഴിലവസരങ്ങൾ ഉറപ്പിക്കുന്നതിനായി 3 സുപ്രധാന പ്രഖ്യാപനവുമായി സൗദി മാനവ വിഭവ ശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി. തീരുമാനങ്ങൾ ഇവയാണ്‌.

മാളുകളിലും ക്ലോസ്ഡ് ബിസിനസ് ,മാനേജ്മെന്റ് കേന്ദ്രങ്ങളിലും 100 ശതമാനം  സൗദിവത്ക്കരണം നടപ്പാക്കും.

റെസ്റ്റോറന്റ്, കഫെ എന്നിവയുടെ ഔട്ലറ്റുകളിലെ സൗദിവത്ക്കരണ തോതിൽ നിശ്ചയിച്ച പ്രകാരം വർദ്ധനവ്.

വൻ കിട സൂപർ മാർക്കറ്റുകളിലെ സെയിൽസ് ഔട്ട് ലറ്റുകളിൽ നിശ്ചിത അനുപാതം സൗദിവത്ക്കരണം എന്നിവയാണ് പ്രധാന തീരുമാനങ്ങൾ.

കോഫീ ഷോപ്പിൽ 50 ശതമാനം, റെസ്റ്റോറന്റിലും ഹൈപർ മാർക്കറ്റിലും സൂപർ മാർക്കറ്റിലും 40 ശതമാനം എന്നിങ്ങനെ പൂർണ്ണ സൗദിവത്ക്കരണത്തിൽ നിന്ന് ഇളവുണ്ട്.

ക്ലീനിംഗ് ജോലിക്കാരൻ, ലോഡിംഗ്- അൺലോഡിംഗ് വർക്കർ, ടോയ് മെയിന്റനൻസ് ടെക്നീഷ്യൻ, ബാർബർ എന്നീ പ്രഫഷനുകളെ സൗദിവത്ക്കരണ നിബന്ധനയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അതേ സമയം ഇവരുടെ എണ്ണം ഔട്ട് ലെറ്റിലും ഷിഫ്റ്റിലും 20 ശതമാനത്തിൽ കവിയരുത് .

സൗദിവത്ക്കരണ തീരുമാനം ഈ വർഷം ആഗസ്ത് ആദ്യ വാരത്തിലായിരിക്കും പ്രാബല്യത്തിൽ വരിക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്