സഹായിക്കേണ്ട സമയത്ത് സൗദി പ്രവാസികളെ ചൂഷണം ചെയ്ത് നേപാളിലെ ഇന്ത്യൻ എംബസി; പ്രവാസി യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
ജിദ്ദ: സൗദിയിലേക്ക് നേരിട്ടുള്ള വിമാന യാത്ര മുടങ്ങിയതിനാൽ ബദൽ മാർഗങ്ങൾ തേടുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് തുണയാകേണ്ട സന്ദർഭത്തിൽ പകരം അവരെ ചൂഷണം ചെയ്യുന്ന നേപാളിലെ ഇന്ത്യൻ എംബസിയുടെ നടപടിക്കെതിരെ പ്രവാസി യുവാവ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു.
നേപാൾ വഴി സൗദിയിലെത്തിച്ചേർന്ന മലപ്പുറം സ്വദേശി അബ്ദുല്ല അരീക്കാടൻ എന്ന പ്രവാസി യുവാവാണു നേപാളിലെ ഇന്ത്യൻ എംബസിയിൽ പ്രവാസികളെ ലക്ഷ്യമാക്കി നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് വിവരിച്ചിട്ടുള്ളത്. അബ്ദുല്ലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ വായിക്കാം.
“നേപ്പാൾ ഇന്ത്യൻ എംബസിയിൽ പ്രവാസികളെ കൊള്ളയടിക്കുന്നു..!”
നിലവിൽ ഉണ്ടായിരുന്ന NOC ചാർജ് 1020 ൽ നിന്നും ഒരു മുന്നറീപ്പുമില്ലാതെ 2590 ആക്കിയത് പലരും ഫീസ് അടക്കാൻ കൗണ്ടറിലെത്തുമ്പോളാണ് അറിയുന്നത്, അതിനാൽ തന്നെ ആവശ്യത്തിലധികം ക്യാഷ് കൈയിൽ കരുതാത്ത പലർക്കും തിരിച്ചു പോകേണ്ടി വന്നിട്ടുമുണ്ട്.
മണിക്കൂറുകളോളം എമ്പസിക്ക് പുറത്ത് റോഡിൽ ക്യു നിൽക്കണം (രാവിലെ 8 മണിക്ക് ക്യു നിന്ന ഞങ്ങൾ ഉള്ളിലേക്ക് കയറുന്നത് 2:45 pm ന് പിന്നീട് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വൈകുന്നേരം 7:30) ഉള്ളിലെത്തിയാൽ ഫോറത്തിന് എന്ന് പറഞ്ഞു 20 രൂപ (അതിന്ന് ഒരു receipt ഓ ഒന്നും തന്നെയില്ല പോട്ടെ 20 രൂപയല്ലേ,
ഈ സംഖ്യയും കൂട്ടിയാണ് noc ചാർജ് എന്നാണ് എന്റെ ധാരണ) പുറത്ത് മണിക്കൂറുകളോളം ക്യു നിന്ന് ഒരു ടോക്കൺ കിട്ടിയാണ് അകത്ത് കയറുന്നത് അകത്തെത്തിയാലോ പിന്നെ ടോക്കൺ വിളിയോ ഒന്നുമില്ല, പിന്നെ എന്തിനാണ് ഈ ടോക്കൺ നൽകുന്നതെന്ന് മനസ്സിലാകുന്നില്ല..
കയ്യൂക്കുള്ളോൻ കാര്യക്കാരൻ അത്ര തന്നെ!
Noc ഫീസ് അടക്കാൻ കൗണ്ടറിൽ പോകുമ്പോൾ 2590 രൂപ കൃത്യം വേണം, 2600 രൂപ കൊടുത്ത് ബാക്കി ചോദിച്ചപ്പോൾ ചേഞ്ച് നെഹീ ഹേ ഭായ് എന്ന്,(സാരല്ല 10 രുപയല്ലേ) ഇനി ആരെങ്കിലും ചേഞ്ച് ഇല്ലാതെ 3000 കൊടുത്താലോ അതിന്നും ബാക്കി തരുന്ന സ്വഭാവമില്ല, ഒരാൾ 3100 കൊടുത്ത് ബാക്കി 500 ചോദിച്ചപ്പോൾ അതിന്നും മറുപടിയില്ല, വേറെ ഒരാൾ 3100 നു പകരം 4100 കൊടുത്തു കൗണ്ടറിൽ കൊടുത്ത ഉടൻ അദ്ദേഹത്തിനു മനസ്സിലായി 1000കൂടുതലാണെന്ന്, പറഞ്ഞപ്പോൾ അതിന്നും ഉത്തരമില്ല.
ചുരുക്കിപ്പറഞ്ഞാൽ അവരെ കയ്യിൽ ക്യാഷ് കിട്ടിയാൽ ബാക്കി കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട.അതുകൊണ്ട് noc ക്ക് പോകുന്നവർ കൃത്യം 2590 രൂപ, അല്ലെങ്കിൽ മാക്സിമം 2600 രൂപയിൽ കൂടുതൽ കൗണ്ടറിൽ കൊടുക്കരുത്, കൊടുത്ത ക്യാഷ് തിരിച്ച് കിട്ടുമെന്ന് ആരും പ്രതീക്ഷിക്കണ്ട.
ഇത് എന്റെ അനുഭവമാണ് ഇതുപോലെ പലർക്കും പല അനുഭവങ്ങളും ഉണ്ടാകാം.
ആരോട് പറയാൻ..! ആര് കേൾക്കാൻ..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa