പ്രായമുള്ളവർക്ക് ബുക്കിംഗ് ഇല്ലാതെ കൊറോണ വാക്സിനേഷൻ സൗകര്യം; സൗദിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 8000 ത്തിനടുത്തെത്തി
ജിദ്ദ: 75 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നേരിട്ട് വാക്സിനേഷൻ സെന്ററുകളിൽ ചെന്ന് കൊറോണ വാക്സിൻ സ്വീകരിക്കാമെന്നും സ്വിഹതീ ആപ് വഴി ബുകിംഗ് ആവശ്യമില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം 904 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്ന കൊറോണ ബാധിതരുടെ എണ്ണം 7823 ആയി ഉയർന്നത് ആശങ്കയുണർത്തുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 898 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
സൗദിയിൽ ഇത് വരെ 59,44,095 പേർക്ക് കൊറോണ വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa