Saturday, November 23, 2024
Saudi ArabiaTop Stories

റിയാദ് ട്രെയിൻ പദ്ധതി കരാറുകാരനു പണം നൽകാനുണ്ടെന്ന റിപ്പോർട്ടിനോട് അധികൃതർ പ്രതികരിച്ചു

റിയാദ്: റിയാദ് ട്രെയിൻ പദ്ധതി കരാറുകാരനു നൽകാനുള്ള കുടിശ്ശിക കോടികൾ വരുമെന്ന ബ്ലൂംബർഗ് റിപ്പോർട്ടിനോട് റിയാദ് റോയൽ കമ്മീഷൻ പ്രതികരിച്ചു.

കരാറുകാർക്ക് അവരുടെ പേയ്‌മെന്റുകൾ ലഭിച്ചില്ലെന്ന ആരോപണത്തെ തങ്ങൾ നിരാകരിക്കുന്നതായും റിയാദിലെ പൊതുഗതാഗത പദ്ധതി 2013 ഒക്ടോബറിൽ ആരംഭിച്ചതായും കരാറുകാർക്ക് പേയ്‌മെന്റുകൾ കാലതാമസമില്ലാതെ റെക്കോർഡ് സമയത്താണ് നൽകിയതെന്നും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കരാറുകാർക്ക് അവരുടെ കരാർ അനുസരിച്ച് പ്രവൃത്തികൾ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതോടെയാണു പണം നൽകുന്നത്.

കൊറോണ പാൻഡെമിക് സമയത്ത് കോൺട്രാക്ടേഴ്സ് യൂണിയന് പിന്തുണ നൽകിയിട്ടുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്