സൗദിയിൽ റമളാൻ വ്രതാരംഭം സംബന്ധിച്ച് തീരുമാനം സൗദി സുപ്രീം കോടതി തിങ്കളാഴ്ച അറിയിക്കും
ജിദ്ദ: ഞായറാഴ്ച സൗദിയിൽ ഒരിടത്തും റമളാൻ മാസപ്പിറവി ദർശിക്കാൻ സാധിച്ചതായി റിപ്പോർട്ടില്ലെന്ന് സൗദി സുപ്രീം കോടതി വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരം ചേരുന്ന പ്രത്യേക സെഷനിൽ വ്രതാരംഭം സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
സൗദി സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖ വാന നിരീക്ഷകരടക്കമുള്ള വിശ്വാസികൾ മാസപ്പിറവി നിരീക്ഷിക്കാനെത്തിയിരുന്നു.
ചൊവ്വാ ഴ്ചയായിരിക്കും റമളാൻ വ്രതാരംഭം എന്നാണ് സൗദി ഗോള ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇*
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa