Sunday, September 22, 2024
Riyadh

ഷിഫാ വെൽഫയർ അസോസിയേഷൻ കുടുംബ സഹായ ഫണ്ട്‌ കൈമാറി

റിയാദ്: അജ്ഞാത വാഹനം ഹാൻഡിലിൽ തട്ടിയതിനെ  തുടർന്നു  നിയന്ത്രണം വിട്ട  ബൈക്ക് മറിഞ്ഞ്  മരണമടഞ്ഞ പ്രായിക്കര  കിഴക്കേ വിളയിൽ പരേതനായ അപ്പുവിൻറയും വിജയമ്മുടെയും മകൻ അനീഷ് മാവേലിക്കര (38 വയസ് ) അദ്ദേഹത്തിന്റെ കുടുംബത്തിന്  ഷിഫ വെൽഫെയർ  അസോസിയേഷൻ സ്വരൂപിച്ച ഫണ്ട് കൈമാറി ഷിഫ ട്രാസ് ഹോട്ടലിൽ  അബ്ദുൽ കരീം പുന്നല യുടെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ  സൽമാൻ വർക്കല ഫണ്ട്  ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുടയ്ക്ക്  കൈമാറി. 

അനീഷ് മാവേലിക്കര

വിജയൻ നെയ്യാറ്റിൻകര  ഉൾഘാടനം  ചെയ്ത യോഗത്തിൽ  രാജൻ കാരിച്ചാൽ ആശംസ പ്രസംഗം നടത്തുകയും  നൗഫൽ ചോലക്കോട് സ്വാഗതം പറയുകയും  അജിത് കുമാർ നന്ദി പറയുകയും ചെയ്തു  റഷീദ് ഓച്ചിറ റജി  ജോൺ പുത്തൂർ  നസീർ ചുനാട്  അനിൽകുമാർ കരുനാഗപ്പള്ളി  അഷ്റഫ്  മലപ്പുറം,സിയാദ്  കരുനാഗപ്പള്ളി അബ്ദുൽ കരീം  കോടപ്പുറം  കുമാർ  മാവേലിക്കര തുടങ്ങിയവർ നേതൃത്വം നൽകി. 

മരണപ്പെട്ട അനീഷ്  ഷിഫ വെൽഫെയർ അസോസിയേഷൻ  സ്പോർട്സ്  കൺവീനർ ആയിരുന്നു  നിരവധി സംഘടനാ പ്രവർത്തകരും പങ്കെടുത്തു.

നാട്ടിലുള ചെയർമാൻ എ എ റഹിം ആറ്റൂർകോണം ജീവകാരുണ്യ കൺവീനർ  അൻസാരി  ട്രാൻസ് ഹോട്ടൽ,  കണ്ണൻ തിരുവനന്തപുരം ജോൺസൺ മത്തായി പുത്തൂർ,  ഷാജഹാൻ ആലപ്പുഴ,സലീം കൊല്ലം സാദിഖ് കുളപ്പാടം റഷീദ് കൊളന്പൻ,നാസർ  അഞ്ചൽ    തുടങ്ങിയ സംഘടനാ നേതാക്കളുടെ  പൂർണ ഉത്തരവാദിത്വത്തോടെ പരേതനായ അനീഷിന്റെ  മകളുടെ പേരിൽ  ഫിക്സഡ്  ഡെപ്പോസിറ്റ് ചെയ്യാനാണ്  സംഘടനാതീരുമാനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q