മാസപ്പിറവി കണ്ടു; സൗദിയിൽ ചൊവ്വാഴ്ച റമളാൻ വ്രതാരംഭമെന്ന് ഔദ്യോഗിക പ്രഖ്യാപനം
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷം മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് ചൊവ്വാഴ്ച റമളാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതിയെ അവലംബിച്ച് റോയൽ കോർട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച മാസപ്പിറവി കാണാതിരുന്നതിനാൽ തിങ്കളാഴ്ചയും വാന നിരീക്ഷകർ മാസപ്പിറവി നിരീക്ഷിച്ചിരുന്നു.
റജബ് മാസം 30 ഉണ്ടായിരുന്നുവെന്നും തദടിസ്ഥാനത്തിൽ തിങ്കളാഴ്ച ശ അബാൻ 29 ആണെന്നുമുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് വീണ്ടും മാസപ്പിറവി നിരീക്ഷിച്ചത്.
ഞായറാഴ്ച ശഅബാൻ 29 ആണെന്ന് കലണ്ടർ അടിസ്ഥാനത്തിൽ ഊഹിച്ച് കൊണ്ട് പല മാധ്യമങ്ങളും ചൊവ്വാഴ്ച റമളാൻ ഒന്നാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ റജബ് മാസം 29 നു മാസം കാണാത്തതിനാൽ റജബ് 30 പൂർത്തിയായിട്ടുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച ശഅബാൻ 28 ആയിരിക്കുമെന്നതിനാൽ സൗദി സുപ്രീം കോടതി തീരുമാനം തിങ്കളാഴ്ച വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു.
സൗദി രാജാവും കിരീടാവകാശിയും എല്ലാ വിശ്വാസികൾക്കും റമളാൻ ആശംസകൾ നേർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa