Monday, September 23, 2024
GCCTop Stories

മരണത്തിന്റെ വ്യാപാരികൾ പ്രവാസികളോ?

കരിപ്പൂർ: വിമാനം കയറണമെങ്കിൽ പിസിആർ ടെസ്റ്റ്‌ നെഗറ്റീവ് റിസൾട്ട്, ശേഷം നാട്ടിൽ വിമാനമിറങ്ങിയാൽ വീണ്ടും പരിശോധന, എല്ലാം കഴിഞ്ഞ് നെഗറ്റീവ് റിസൽറ്റുമായി വീട്ടിലെത്തിയാൽ ക്വാറന്റൈൻ;  പ്രവാസികൾ കൊറോണയെ ചെറുക്കേണ്ട സമകാല രീതികളാണിവ.

അതേ സമയം നാട്ടിൽ രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും പരിപാടികൾക്ക് ആൾക്കൂട്ട നിയന്ത്രണമോ ടെസ്റ്റ്‌ റിസൽറ്റോ അകലം പാലിക്കലോ മാസ്ക്ക് പോലും ബാധകമാകുന്നുമില്ല എന്നത് മറ്റൊരു യാഥാർഥ്യം.

എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ച് അവധിയിലെത്തിയ പ്രവാസിയെ സ്വന്തം വീട്ടിൽ കയറ്റാൻ വരെ മടി കാണിക്കുകയും കല്ലെറിയുകയും ചെയ്ത   സംഭവങ്ങൾ ഈ സാഹചര്യത്തിൽ നമ്മൾ മറന്ന് കൂടാ. അതോടൊപ്പം കോവിഡ് പരത്തുന്നതിൽ പ്രവാസികൾ പങ്ക് വഹിക്കുന്നുണ്ടെന്ന തരത്തിലുള്ള ചില നേതാക്കന്മാരുടെ പ്രസ്താവനയും ഈ സന്ദർഭത്തിൽ ഓർത്ത് പോകുകയാണ്.

ഇലക്ഷൻ പ്രചരണ സമയത്തും അതിനു മുമ്പ്‌ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഒരുക്കിയ കേരള യാത്രകളിലും എത്രമാത്രം കോറോണ മുൻ കരുതലുകളാണു പാലിച്ചിരുന്നതെന്ന് ചിന്തിക്കുംബോഴാണു പ്രവാസികളെ കോവിഡ് പ്രചാരകരാക്കി മുദ്ര കുത്തിയ വാക്കുകൾ ഇത്തരക്കാരെ നോക്കി പല്ലിളിക്കുന്നതായി അനുഭവപ്പെടുന്നത്.

സ്വന്തം നാട്ടിലേക്ക് വരുന്ന പ്രവാസികളെ പരമാവധി പ്രയാസപ്പെടുത്തണമെന്ന ഉദ്ദേശ്യമുള്ളത് പോലെയാണ് ഭരണകൂട സമീപനം. മണിക്കൂറുകൾക്ക് മുമ്പ് നടത്തിയ കോവിഡ് ടെസ്റ്റിന്റെ നെഗറ്റീവ് റിസൽട്ട് കയ്യിൽ ഉള്ളപ്പോഴാണു വീണ്ടും എയർപോർട്ടിൽ നിന്ന് മറ്റൊരു റിസൽറ്റ് കൂടി നിർബന്ധമാക്കിയിട്ടുള്ളത്.

തുടർച്ചയായ ടെസ്റ്റുകൾ വഴി നിലവിൽ നാട്ടിൽ കൊറോണ ഇല്ലെന്ന് ഉറപ്പിക്കാൻ കഴിയുന്നത് പ്രവാസികൾക്ക് മാത്രമണെന്ന് തന്നെ പറയാം. നേരത്തെ പ്രവാസികളെ നാട്ടിലുള്ളവർ പേടിക്കുന്ന സാഹചര്യം ഭരണകർത്താക്കൾ തന്നെ സൃഷ്ടിച്ചിരുന്നെങ്കിൽ ഇപ്പോൾ നാട്ടിലെ കൊറോണ വ്യാപനം മൂലം പ്രവാസികൾ നാട്ടുകാരെ പേടിക്കേണ്ട അവസഥയാണുണ്ടായിട്ടുള്ളതെന്നത് കാലം കൊടുത്ത മറുപടിയാകാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്