സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ആയിരം കടന്നു; പതിനായിരത്തിനടുത്ത് ആക്റ്റീവ് കേസുകൾ
ജിദ്ദ: ആൾക്കൂട്ടങ്ങളും പ്രതിരോധ മുൻ കരുതലുകൾ പാലിക്കാത്തതുമാണു രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിലേക്ക് നയിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മാസ്ക്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, കൂടിച്ചേരലുകൾ ഒഴിവാക്കുക, ഹസ്തദാനം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യമന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.
948 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ നിലവിൽ ചികിത്സയിലുള്ള കൊറോണ ബാധിതരുടെ എണ്ണം 9449 ആയിട്ടുണ്ട്.
1018 പേർ നിലവിൽ ഗുരുതരാവസ്ഥയിലാണുള്ളത്. മാസങ്ങൾക്ക് ശേഷമാണ് സൗദിയിൽ ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വീണ്ടും ആയിരത്തിനു മുകളിലെത്തുന്നത്. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 പേരാണു സൗദിയിൽ കൊറോണ മൂലം മരണപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa