സൗദിയിലേക്കുള്ള വഴികൾ ഒന്നൊന്നായി അടയുന്നു; ആശങ്കയോടെ പ്രവാസികൾ
കരിപ്പൂർ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് നിലച്ചിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും മറ്റു രാജ്യങ്ങളിലൂടെ അല്പം തുക അധികം മുടക്കി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം സൗദിയിലേക്ക് മടങ്ങിയിരുന്ന പ്രവാസികൾക്ക് മുമ്പിൽ പുതിയ പ്രതിബന്ധങ്ങൾ ഓരോന്നായി കടന്ന് വരുന്നു.
വളരെ എളുപ്പത്തിൽ മടങ്ങാൻ സാധിച്ചിരുന്ന യു എ ഇ വഴിയുള്ള യാത്ര മുടങ്ങിയത് മുതലാണ് പ്രതിസന്ധിയുടെ ആരംഭം. പിന്നീട് ഒമാൻ വഴിയുള്ള മടക്കവും മുടങ്ങി. ഇപ്പോൾ മാലിദ്വീപ് വഴിയുള്ള മടക്കവും നേപാൾ വഴിയുള്ള മടക്കവും മുടങ്ങിയതായാണു റിപ്പോർട്ടുകൾ.
മാലിദ്വീപിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് താമസ സൗകര്യങ്ങൾ ഒരുക്കരുതെന്നാണു നിർദ്ദേശമെന്ന് റിപ്പോർട്ടുകൾ കാണുന്നു. നേപാളിൽ ദീർഘ കാലമായി നേപാളിൽ കഴിയാത്ത വിദേശികൾക്ക് പി സി ആർ ടെസ്റ്റ് നടത്തരുതെന്ന് നേപാൾ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചതായും കാണുന്നു. ടെസ്റ്റ് നടത്തിയാൽ ആ സ്ഥാപനത്തിനു നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
നിലവിൽ ബഹ്‌റൈൻ വഴിയുള്ള മടക്കയാത്രയാണു പ്രവാസികൾ ഇനി ആശ്രയമാക്കുന്നത്. ബഹ്‌റൈനിൽ ഇറങ്ങാൻ കോവിഡ് ടെസ്റ്റ് റിസൽറ്റിൽ ക്യു ആർ കോഡ് നിർബന്ധമാണെന്ന് ബഹ്‌റൈൻ അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
സൗദിയിലേക്കുള്ള മാർഗങ്ങൾ ഓരോന്നായി അടയുന്നത് സൗദി പ്രവാസികൾക്ക് കൂടുതൽ ആശങ്കയുണ്ടാക്കുന്നുണ്ട്. നിലവിൽ നേപാളിൽ ഉള്ളവർക്ക് പുതിയ നിയമത്തിൽ ഇളവ് ലഭിച്ചില്ലെങ്കിൽ അത് വൻ തിരിച്ചടിയായി മാറുമെന്നതിനാൽ ഇന്ത്യൻ എംബസിയും മറ്റും വിഷയത്തിൽ ഇടപെടേണ്ടതുണ്ട്.
അതേ സമയം പുതിയ സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾ വഴിയുള്ള സൗദിയിലേക്കുള്ള മടക്ക യാത്ര സാധ്യമാക്കുന്നതിനുള്ള പരിശ്രമങ്ങൾ ട്രാവൽ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നതും പ്രതീക്ഷ നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa