സൗദിയിൽ പുതിയ 200 റിയാൽ നോട്ട് പുറത്തിറക്കി
റിയാദ്: പുതിയ 200 റിയാൽ നോട്ട് സൗദി കേന്ദ്ര ബാങ്ക് സാമ പുറത്തിറക്കി. ഞായറാഴ്ച മുതൽ നോട്ട് വിപണിയിൽ ലഭ്യമാകും.
വിഷൻ 2030 പ്രഖ്യാപനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണു പുതിയ 200 റിയാൽ നോട്ട് പുറത്തിറക്കിയത്.
സൗദി രാഷ്ട്ര പിതാവ് അബ്ദുൽ അസീസ് രാജാവിന്റെ ചിത്രത്തോടൊപ്പം വിഷൻ 2030 ന്റെ ലോഗോയും പുതിയ 200 റിയാൽ നോട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
നോട്ടിന്റെ മറുഭാഗത്ത് റിയാദിലെ അൽ ഹുക്ം പാലസിന്റെ ചിത്രമാണു ആലേഖനം ചെയ്തിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa