സൗദി പ്രവാസികളെ ആശങ്കയിലാഴ്ത്തി വീണ്ടും നേപാൾ അധികൃതർ
കരിപ്പൂർ: സൗദിയിലേക്കുള്ള യാത്രക്കിടെ നേപാളിൽ 14 ദിവസ ക്വാറന്റൈനിൽ കഴിയുന്ന നൂറ് കണക്കിന് സൗദി പ്രവാസികളെ ആശങ്കയിലാഴ്ത്തി വീണ്ടും നേപാൾ അധികൃതർ.
നേരത്തെ നേപാൾ ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് ടെസ്റ്റ് നൽകില്ലെന്ന ആശങ്കപ്പെടുത്തുന്ന സർക്കുലർ തിരുത്തി മണിക്കൂറുകൾ കഴിയും മുംബാണു ഇപ്പോൾ നേപാൾ എമിഗ്രേഷൻ ഡിപാർട്ട്മെന്റ് പുതിയ സർക്കുലർ പുറത്തിറക്കി വീണ്ടും പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
നേപാൾ വഴി മൂന്നാമതൊരു രാജ്യത്തിലേക്ക് ഏപ്രിൽ 28 (ബുധൻ) മുതൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണു നേപാൾ എമിഗ്രേഷൻ ഡിപാർട്ട്മെന്റ് സർക്കുലർ ഇറക്കിയിട്ടുള്ളത്.
നിലവിൽ നേപാളിലുള്ള നുറ് കണക്കിന് പ്രവാസികൾക്ക് പുതിയ സർക്കുലർ വൻ തിരിച്ചടിയായിരിക്കുകയാണു. അതേ സമയം നിലവിൽ നേപാളിലുള്ള പ്രവാസികളെ സൗദിയിലെത്തിക്കുന്നതിനു നേപാളിലെ ഇന്ത്യൻ എംബസി ശ്രമം തുടരുന്നുണ്ടെന്ന റിപ്പോർട്ട് പ്രതീക്ഷ നൽകുന്നുണ്ട്.
ഏതായാലും ഇനി നേപാളിലേക്ക് പറക്കും മുമ്പ് നാട്ടിലുള്ള ട്രാവൽ ഏജന്റുമാരുമായി വിശദമായി ചർച്ചകൾ നടത്തുകയാണു പ്രവാസികൾക്ക് ഉത്തമം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa