ഇനി നേപാളിലേക്ക് വരരുതെന്ന് പ്രവാസികളോട് ഇന്ത്യൻ എംബസി; നിലവിൽ നേപാളിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല
നേപാൾ എമിഗ്രേഷൻ വിഭാഗം ഏപ്രിൽ 28 മുതൽ നേപാൾ വഴി മൂന്നാമത് രാജ്യത്തിലേക്ക് പോകുന്നത് വിലക്കിയ സാഹചര്യത്തിൽ ഇനി നേപാൾ വഴിയുള്ള പ്രവാസികളുടെ യാത്ര ഒഴിവാക്കണമെന്ന് നേപാളിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
നിലവിൽ നേപാളിലുള്ളവർക്ക് മൂന്നാമത് രാജ്യത്തിലേക്ക് പോകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിപ്പിൽ പറയുന്നുണ്ട്.
അതേ സമയം നിലവിൽ നേപാളിലുളള സൗദി പ്രവാസികൾക്ക് സൗദിയിലേക്ക് പോകുന്നത്തിനു പ്രയാസം ഇല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി നേപാളിലുള്ള സൗദി പ്രവാസികൾ അറേബ്യൻ മലയാളിയോട് പറഞ്ഞു.
28 ആം തീയതി മുതൽ വിലക്ക് നിലവിൽ വരുന്നതിൽ ആശങ്കപ്പെട്ടിരുന്ന നേപാളിലുള്ള സൗദി പ്രവാസികൾക്ക് യാതൊരു പ്രയാസവുമില്ലാതെ സൗദിയിലേക്ക് മടങ്ങാനാകുമെന്നത് വലിയ ആശ്വസമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa