Sunday, September 22, 2024
Dammam

മലർവാടി “വിത്തും കൈക്കോട്ടും” ഫലം പ്രഖ്യാപിച്ചു.

ദമ്മാം: മലർവാടി ദമ്മാം ചാപ്റ്റർ നടത്തിയ “വിത്തും കൈക്കോട്ടും” എന്ന കൃഷിപാഠം പ്രൊജക്ടിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഉമർ അബ്ദുല്ല, ഇവ മറിയ റോയ്, ഷാദിൻ മുഹമ്മദ് എന്നിവർ കരസ്ഥമാക്കി. കുട്ടികളിൽ കൃഷിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിയ പ്രൊജക്ടിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു.

വിത്ത് നടുന്നത് മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, വളമിടൽ, കള നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ ഗ്രഹിക്കാൻ കൃഷിപാഠം സഹായിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസികളായ കുട്ടികളിൽ കൃഷി താൽപര്യം വളർത്താനുതകിയ പ്രൊജക്ട് ഉന്നത നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു.

വിജയികൾക്കുള്ള സമ്മാനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. മലർവാടി ടീം ദമ്മാം ലീഡർ മുഹമ്മദ് റഫീഖ്, കോർഡിനേറ്റർമാരായ മഹ്ബൂബ്, നജ്‌ല സാദത്ത്, മെന്റേഴ്സ് സജ്ന ഷക്കീർ, മുഫീദ സ്വാലിഹ്, റുക്സാന അഷീൽ എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q