സൗദിയിലേക്കുള്ള വാതിലുകളടയുന്നു; നിലവിൽ സൗദിയിലേക്ക് മടങ്ങാനുള്ള സുരക്ഷിത മാർഗം ഒന്ന് മാത്രം; പുതിയ വഴികൾ തേടി ട്രാവൽ ഏജൻസികൾ
കരിപ്പൂർ: ഓരോ ദിവസം കഴിയുംതോറും സൗദിയിലേക്കുള്ള പ്രവേശന മാർഗങ്ങൾ ഓരോന്നായി അടഞ്ഞു കൊണ്ടിരിക്കുകയണ്. ഏറ്റവും അവസാനമായി തുറന്നിരുന്ന ശ്രിലങ്കയും ട്രാൻസിറ്റ് പാസഞ്ചേഴ്സിനെ അനുവദിക്കില്ലെന്ന തീരുമാനം എടുത്തതായാണു റിപ്പോർട്ടുകൾ.
നേരത്തെ നേപാളും ട്രാൻസിറ്റ് പാസഞ്ചേഴ്സിനെ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിച്ചതോടെ നേപാൾ വഴി സൗദിയിലേക്ക് പുതുതായി പോകുന്നത് നിലച്ചിട്ടുണ്ട്.
മാലിദ്വീപ് വഴി മടങ്ങുന്ന ഇന്ത്യക്കാർക്ക് ആൾ താാമസമില്ലാത്ത ദ്വീപുകളിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും മാത്രമേ ക്വാറന്റൈൻ അനുവദിക്കുകയുള്ളൂ എന്നാണു പുതിയ നിയമം. അത് എത്രത്തോളം പ്രാവർത്തികമാകുന്നുണ്ടെന്നത് വ്യക്തമല്ല.
നിലവിൽ പ്രവാസികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്നത് ബഹ്‌റൈൻ വഴി മാത്രമാണെന്ന് പറയാം. ട്രാവൽ ഏജൻസികളുടെ പാക്കേജുകൾ മുഖേന ബഹ്‌റൈൻ വഴി സൗദിയിലേക്ക് പോകുകയാണെങ്കിൽ ശരാശരി ഒരു ലക്ഷം രൂപ ചിലവാകുമെന്നാണു അറിയാൻ സാധിക്കുന്നത്.
എന്നാൽ ബഹറിനിൽ ബന്ധുക്കളോ മറ്റൊ ഉണ്ടെങ്കിൽ ചിലവ് വളരെയധികം ചുരുക്കാൻ സാധിക്കുമെന്ന് ഇത്തരത്തിൽ സൗദിയിലേക്ക് പോയ അഫ്സൽ കായലം അറേബ്യൻ മലയാളിയോട് പറഞ്ഞു.
അതേ സമയം ബഹ്‌റൈൻ വഴിയുള്ള പാക്കേജുകൾ നടത്തുന്നതിനിടയിലും ഇന്ത്യയുമായി എയർ ബബിൾ കരാറുള്ള മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്ക് പുതിയ വഴികൾ തേടുകയാണ് ട്രാവൽ ഏജൻസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa