സൗദി അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുംബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി ആരോഗ്യമന്ത്രാലയം
റിയാദ്: സൗദിയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ ഓരോ യാത്രക്കാരനും താൻ യാത്ര ചെയ്യുന്ന രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചറിയണമെന്ന് പ്രിവന്റീവ് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുല്ല അസീരി ഓർമ്മിപ്പിച്ചു.
വാക്സിനെടുത്തിരിക്കൽ അതി പ്രധാനമാണു. എന്നാൽ വാക്സിനെടുത്തിട്ടുണ്ടെന്ന് കരുതി എല്ലാ രാജ്യക്കാരും ക്വാറന്റൈൻ ഒഴിവാക്കിക്കൊടുക്കണമെന്നില്ല.
അതേ സമയം വാക്സിൻ എടുത്തവർക്ക് ചില രാജ്യങ്ങൾ ക്വാറന്റൈൻ ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. അങ്ങനെയാണെങ്കിൽ ആ രാജ്യങ്ങളിലെത്തി ഒരാഴ്ച വെറുതെ ക്വാറന്റൈനിൽ ഇരിക്കേണ്ടി വരികയും ഇല്ല. ഇക്കാര്യങ്ങൾ വ്യക്തമാകാൻ യാത്രക്ക് മുമ്പ് ബാന്ധപ്പെട്ടവരുമായി അന്വേഷിക്കണമെന്നും അസീരി പറഞ്ഞു.
ഈ മാസം 17 ആം തീയതി മുതലാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa