Sunday, September 22, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് സ്വന്തമായി റി എൻട്രിയും എക്സിറ്റും ഇഷ്യു ചെയ്യാനുള്ള സൗകര്യം ലഭ്യമായി; വിശദ വിവരങ്ങൾ അറിയാം

ജിദ്ദ: സൗദിയിലെ വിദേശികൾക്ക് സ്വന്തമായി റി എൻട്രിയും എക്സിറ്റും ഇഷ്യു ചെയ്യുന്നതിനുള്ള അവസരം അബ്ഷിറിൽ ലഭ്യമായി.

ഇതിനു അബ്ഷിറിലെ ഇലക്ട്രോണിക് സർവീസസിലെ മൈ സർവീസസിൽ ക്ലിക്ക് ചെയ്ത് ശേഷം കാണുന്ന പാസ്പൊർട്ട് എന്ന ഓപ്ഷനിൽ അമർത്തി വിസ റിക്വസ്റ്റ് എന്ന ഐകൺ ക്ലിക്ക് ചെയ്താണു വിസ അപേക്ഷ സമർപ്പിക്കേണ്ടത്.

വിസ ഫീസ് അടച്ച ശേഷമായിരിക്കണം റി എൻട്രി വിസക്ക് അപേക്ഷിക്കേണ്ടത്. എക്സിറ്റിനു ഫീസ് ഇല്ല. സ്വന്തമായി ഇഷ്യു ചെയ്യുമ്പോൾ പരമാവധി ഒരു മാസത്തേക്ക് മാത്രമേ വിസ ലഭ്യമാകുകയുള്ളൂ.

ഒരാൾ വിസക്ക് അപേക്ഷിച്ചാൽ 10 ദിവസം ചുരുങ്ങിയത് കാത്തിരിക്കേണ്ടതുണ്ട്. 10 ദിവസം കഴിഞ്ഞ് അടുത്ത  5 ദിവസങ്ങൾക്കുള്ളിൽ വിസ അപ്രൂവ് ആകും.

അതേ സമയം അപേക്ഷ നൽകി 10 ദിവസത്തിനുള്ളിൽ തൊഴിലുടമക്ക് വിസ അപേക്ഷയിൽ തടസ്സം ഉന്നയിക്കാൻ സാധിക്കും. അങ്ങനെ തൊഴിലുടമ തടസ്സം ഉന്നയിച്ചാൽ പ്രസ്തുത വിസയുടെ കാര്യത്തിൽ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അന്തിമ തീർപ്പ് കൽപ്പിക്കും. എക്സിറ്റിലും റി എൻട്രിയിലുമെല്ലാം ഇത് ബാധകമാകും.

വിസ അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് തൊഴിലാളിക്ക് അബ്ഷിർ വഴി പരിശോധിക്കാൻ സാധിക്കും.

ഇഖാമയും പാസ്പോർട്ടും കാലവധിയുള്ളതായിരിക്കണം. റി എൻ ട്രിക്കാരുടെ ഇഖാമ കാലാവധി മൂന്ന് മാസത്തിലധികം ഉണ്ടായിരിക്കണം. ഫൈനൽ എക്സിറ്റ് അപേക്ഷകന്റെ പേരിൽ വാഹനങ്ങൾ ഉണ്ടായിരിക്കാൻ പാടില്ല, എന്നിവ നിബന്ധനയാണ്.

പെട്ടെന്ന് നാട്ടിൽ പോകണമെങ്കിലോ ഒരു മാസത്തിലധികം അവധി ആവശ്യമുണ്ടെങ്കിലോ നിലവിലെ സാഹചര്യത്തിൽ സ്പോൺസർ തന്നെ വിസകൾ ഇഷ്യു ചെയ്യേണ്ടി വരുമെന്ന് സാരം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്