തിരക്ക് കുറഞ്ഞ പള്ളികളിൽ പോകണമെന്ന് സൗദി മത കാര്യ മന്ത്രാലയത്തിന്റെ സന്ദേശം
ജിദ്ദ:തിരക്കേറിയ സ്ഥലങ്ങളിൽ കൊറോണ ബാധിക്കാനുള്ള സാധ്യത വർദ്ധിക്കുന്നതിനാൽ തിരക്ക് കുറഞ്ഞ പള്ളികളിൽ പോയി ആരാധനകൾ നിർവ്വഹിക്കണമെന്ന് സൗദി മതകാര്യ മന്ത്രാലയത്തിന്റെ മൊബൈൽ സന്ദേശം.
കൊറോണ വൈറസ് തടയുന്നതിനായി പള്ളികൾക്കുള്ള അംഗീകൃത പ്രോട്ടോക്കോളുകൾ വിശ്വാസികൾ പാലിക്കണമെന്നത് നിയമാനുസൃതമായ ആവശ്യകതയാണെന്നും സന്ദേശത്തിൽ ഓർമ്മപ്പെടുത്തുന്നു.
സൗദിയിൽ 999 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 1005 പേര്‍ രോഗമുക്തരായിട്ടുണ്ട്.
നിലവിൽ സൗദിയിൽ ചികിത്സയിലുള്ളത് 9587 പേരാണ്. അതിൽ 1356 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 14 കൊറോണ മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa