സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ജിദ്ദ: പൊതു മേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കുമുള്ള ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.
പൊതു മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് റമളാൻ 25 വെള്ളിയാഴ്ച (മെയ് 7) മുതൽ ശവ്വാൽ 5 തിങ്കളാഴ്ച (മെയ് 17) വരെയായിരിക്കും അവധി.
സ്വകാര്യ മേഖലയിലും നോൺ പ്രോഫിറ്റ് മേഖലയിലുമുള്ള സ്ഥാപനങ്ങൾക്ക് റമളാൻ 29(മെയ് 11) ചൊവ്വാഴ്ചയായിരിക്കും അവസാന പ്രവൃത്തി ദിനം. 4 ദിവസമായിരിക്കും അവധി. മെയ് 16 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനമായിരിക്കും.
തൊഴിൽ വ്യവസ്ഥയുടെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 ന്റെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥ തൊഴിലുടമകൾ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
