Thursday, May 1, 2025
Saudi ArabiaTop Stories

സുഹൃത്തുക്കളുടെ താമസ സ്ഥലങ്ങളിലേക്ക് പോകുന്നവരും സംഗമങ്ങളിൽ പങ്കെടുക്കുന്നവരും സൂക്ഷിക്കുക; സൗദിയിൽ കൊറോണ പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് പിഴ ശക്തമാക്കി

ജിദ്ദ: കൊറോണ പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പ്രതിരോധ നിയമങ്ങൾ ലംഘിച്ച്  ഏത് തരം ഒത്തു കൂടലുകളിൽ സംഗമിച്ചാലും ഒരു വ്യക്തിക്ക് 5000 റിയാൽ വീതം പിഴ ചുമത്തും. അത്തരം കൂടിച്ചേരലുകൾക്ക് ക്ഷണിക്കുന്നവർക്ക് 10,000 റിയാൽ പിഴയും ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴയും തടവും അനുഭവിക്കേണ്ടി വരും.

കുടുംബ പരമല്ലാത്ത ഒത്ത് ചേരലുകളിൽ നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ സംഘാടകനും സ്ഥലമുടമക്കും 15,000 റിയാൽ ആയിരിക്കും പിഴ.

തങ്ങളുടെ താമസ സ്ഥലത്തല്ലാതെ അഞ്ചിൽ കൂടുതൽ തൊഴിലാളികൾ ഒരുമിച്ചാൽ 50,000 റിയാൽ  പിഴ ചുമത്തും.

ആഘോഷം, അനുശോചനം തുടങ്ങിയ സാമൂഹിക പരിപാടികളിലെ നിയമ ലംഘനങ്ങൾക്ക് 40,000 റിയാൽ പിഴ ഈടാക്കും.

പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ച് 10,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കും. സ്ഥാപനങ്ങൾ അടപ്പിക്കലടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, പെർമിറ്റില്ലാതെ ഹറമിൽ നമസ്ക്കാരത്തിനെത്തൽ, താപനില പരിശോധനക്ക് വിസമ്മതിക്കൽ തുടങ്ങിയ വ്യക്തിഗത ലംഘനങ്ങൾക്ക് 1,000 റിയാൽ പിഴ ഈടാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്