ലോകത്തിനു മാതൃകയായി വീണ്ടും സൗദി ഭരണാധികാരികൾ; രാജാവും കിരീടാവകാശിയും അവയവ ദാന പദ്ധതിയിൽ രെജിസ്റ്റർ ചെയ്തു
റിയാദ്: സൗദി ഭരണാധികാരികളുടെ മാനുഷിക ഇടപെടലുകൾ വീണ്ടും ലോകത്തിനു മാതൃകയാകുന്നു.
സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ അവയവ ദാന പദ്ധതിയിൽ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രെജിസ്റ്റർ ചെയ്തതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൗദി ജനതക്കും രാജാവിന്റെയും കിരീടാവകാശിയുടെയും നടപടി ഏറെ പ്രചോദനമാകുകയും അത് നിരവധി രോഗികൾക്ക് പ്രതീക്ഷ നൽകുകയും ചെയ്യുമെന്നാണു പ്രതീക്ഷ.
അളവറ്റ ദാന ധർമ്മങ്ങൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച സൗദി ഭരണാധികാരികളുടെ പുതിയ നീക്കം മാനുഷികതയുടെ പുതിയ ലോകമാണു ലോകത്തിനു മുമ്പിൽ തുറന്ന് കൊടുക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa