Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് വാക്സിനെടുക്കാതെ നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ജിദ്ദ: വാക്സിനെടുക്കാതെ സൗദിയിലേക്ക് വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കിയതോടെ സൗദിയിൽ നിന്നും നാട്ടിലേക്ക് അവധിയിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട  പ്രധാന 5 കാര്യങ്ങൾ ഇവയാണ്.

1. വാക്സിൻ എടുക്കാതെ സൗദിയിലേക്ക് പോകുന്നവർക്ക് ഏർപ്പെടുത്തിയ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റ്റീൻ വലിയ ചിലവേറിയ കാര്യമണെന്നത് ഓർക്കുക.

2. സൗദിയിൽ നിലവിലുള്ളവർ രണ്ട് ഡോസ് വാക്സിനുകളും സ്വികരിച്ച ശേഷം മാത്രം നാട്ടിലേക്ക് തിരിക്കുക. കാരണം നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് എന്ന് മടങ്ങാനാകുമെന്ന് നിലവിലെ സാഹചര്യത്തിൽ  പ്രവചിക്കാൻ സാധിക്കാത്ത കാര്യമാണ്.

3. വാക്സിൻ സ്വീകരിച്ച ജി സി സി പൗരന്മാർക്ക് പല ജി സി സി രാജ്യങ്ങളും ഇപ്പോൾ തന്നെ ക്വാറന്റീൻ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. വൈകാതെ ആ ആനുകൂല്യം വിദേശികൾക്കും ബാധകമാകാൻ സാധ്യതയുള്ളതിനാൽ വാക് സിൻ സ്വീകരിക്കുന്നതിൽ അമാന്തം കാണിക്കാതിരിക്കുക.

4. നിലവിൽ പി സി ആർ നെഗറ്റീവ് റിസൾട്ട് വിമാനത്തിൽ കയറാനുള്ള നിബന്ധനയാണെങ്കിൽ വാക്സിനേഷൻ കാംബയിൻ പൂർത്തിയായാൽ ഒരു പക്ഷേ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നതും വിമാനത്തിൽ കയറാനുള്ള നിബന്ധനയാക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കൽ തന്നെയാണ് അഭികാമ്യം.

5. വാക്സിനെടുത്ത ശേഷമാണെങ്കിൽ പോലും നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര സർവീസ് ഇന്ത്യയിൽ നിന്ന് നേരിട്ടില്ലാത്തതിനാൽ അവധി കഴിഞ്ഞ് മടങ്ങുകയെന്നത് വലിയൊരു പരീക്ഷണം തന്നെയാണ് എന്ന് മറക്കാതിരിക്കുക. അത് കൊണ്ട് തന്നെ അല്പം നീട്ടി വെക്കാൻ കഴിയുന്ന അവധിയാണെങ്കിൽ നിട്ടി വെക്കുക തന്നെ ചെയ്യുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്