Tuesday, November 26, 2024
Saudi ArabiaTop Stories

ഈ പെരുന്നാൾ ദുഃഖപ്പെരുന്നാളാക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രി

ജിദ്ദ: ഈദ് ദിനത്തിൽ എല്ലാ ജനങ്ങളും കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ.

ഹസ്തദാനം ചെയ്യാതിരിക്കുക, വലിയ കൂടിച്ചേരലുകൾ ഒഴിവാക്കുക, പെരുന്നാൾ നമസ്ക്കാരത്തിനു പോകുമ്പോൾ മുസ്വല്ല കരുതുക, മാസ്ക്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സുരക്ഷിത അകലം പാലിക്കുക എന്നിവ പാലിക്കണമെന്ന് മന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ബലി പെരുന്നാളിന് ചില ആളുകളെങ്കിലും  സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച കാര്യം മന്ത്രി ഓർമ്മിപ്പിച്ചു.

അത് കാരണം 2,000 ജീവനാണു നമുക്ക് നഷ്ടപ്പെട്ടത്. അത് കൊണ്ട് തന്നെ ഈ പെരുന്നാൾ ദുഃഖ പ്പെരുന്നാളാക്കരുതെന്നും മന്ത്രി അപേക്ഷിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്