കോളറാഡോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് വെച്ച് കൂട്ടി മുട്ടി; ഇടിയിൽ തകർന്ന ഒരു വിമാനം സുരക്ഷിതമായി റൺ വേയിലിറക്കി; പാരച്യൂട്ടിന്റെ സഹായത്തോടെ രണ്ടാമത് വിമാനവും സുരക്ഷിതമായി ലാന്റ് ചെയ്തു
അമേരിക്കയിലെ കോളറാഡോയിൽ രണ്ട് വിമാനങ്ങൾ തമ്മിൽ ആകാശത്ത് വെച്ച് കൂട്ടി മുട്ടി.
ഒരു ചെറു യാത്രാ വിമാനവും മറ്റൊരു ചെറു കാർഗോ വിമാനവും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.
അപകടത്തെത്തുടർന്ന് ചെറു യാത്രാ വിമാനം ഒരു പാരച്യൂട്ട് പ്രവർത്തിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കുകയായിരുന്നുവെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. താഴെയിറങ്ങിയ വിമാനത്തിൽ നിന്ന് അകത്തുണ്ടായിരുന്ന രണ്ട് പേർ സുരക്ഷിതരായി പുറത്തിറങ്ങുകയും ചെയ്തു.
കാർഗോ വിമാനത്തിൽ പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിമാനം എയർപോർട്ട് റൺ വേയിൽ സുരക്ഷിതമായി ഇറക്കാൻ പൈലറ്റിനു സാധിച്ചു.
ഇത്രയും വലിയ അപകടം നടന്നിട്ടും ഒരു പരിക്ക് പോലുമില്ലാതെ എല്ലാവരും രക്ഷപ്പെട്ടു എന്നത് വലിയ അത്ഭുതത്തോടെയാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa