സൗദിയിൽ കൊറോണ ഭേദമായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പ്രൊട്ടോക്കോൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾ അടപ്പിച്ചു
റിയാദ്: സമീപ ദിനങ്ങളെ അപേക്ഷിച്ച് സൗദിയിലെ ഇന്നത്തെ കൊറോണ റിപ്പോർട്ട് ഏറെ ആശ്വാസം പകരുന്നതായിരുന്നു. 927 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1608 പേർ കൊറോണ മുക്തരായിട്ടുണ്ട്. ഇതോടെ സൗദിയിലെ ആക്റ്റീവ് കേസുകൾ 8551 ലേക്ക് ചുരുങ്ങുകയും ചെയ്തു.
അതേ സമയം രാജ്യത്ത് കൊറോണ പ്രോട്ടോക്കോളുകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുകയാണ്.
കഴിഞ്ഞ 5 ദിവസങ്ങൾക്കുള്ളിൽ 22,000 പരിശോധനകളാണു റിയാദ് മുനിസിപ്പാലിറ്റിയുടെ കീഴിൽ മാത്രം നടന്നത്. പരിശോധനയിൽ 1741 നിയമ ലംഘനങ്ങൾ കണ്ടെത്തുകയും 249 സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കാത്തവർക്ക് ശിക്ഷ കടുപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa