സൗദിയിൽ വാക്സിനെടുക്കാത്തവർക്ക് ആഗ്സ്ത് മുതൽ മുന്നോട്ട് പോകാൻ സാധിക്കില്ല; പുതിയ നിബന്ധനകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു
റിയാദ്: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി ആഗ്സ്ത് മുതൽ നടപ്പാക്കാൻ പോകുന്ന നടപടികളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2021 ആഗ്സ്ത് 1 മുതൽ കൊറോണ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഇനി താഴെ പറയുന്ന മേഖലകളിൽ പ്രവേശനവും പ്രവർത്തനാനുമതിയുമുണ്ടാകുകയുള്ളൂ.
1.ഏതെങ്കിലും സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക പ്രവർത്തനങ്ങളിൽ പ്രവേശനം. 2.ഏതെങ്കിലും സാംസ്കാരിക, വിജ്ഞാന, സാമൂഹിക, വിനോദ പരിപാടിയിൽ പ്രവേശിക്കുക. 3.ജോലിക്കോ അല്ലെങ്കിൽ ഓഡിറ്റ് നടത്തുന്നതിനോ ഏതെങ്കിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുക.
4.ഏതെങ്കിലും സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുക. 5.പൊതു ഗതാഗതത്തിൻ്റെ ഉപയോഗം. എന്നിവക്ക് ആഗസ്ത് മുതൽ കൊറോണ വാക്സിൻ സ്വീകരിക്കൽ നിർബന്ധമാകും.
ഇതോടൊപ്പം എല്ലാ സ്വദേശികളും വിദേശികളും തവക്കൽനാ ആപ് ഉപയോഗിച്ചിരിക്കണമെന്നും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ അണുവിമുക്തമാക്കുക തുടങ്ങിയ പ്രതിരോധ പ്രോട്ടോക്കോളുകളും നിർബന്ധമായും പാലിച്ചിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa