Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് വാക്സിനെടുത്ത ശേഷം വിമാന മാർഗവും കര മാർഗവും വരുന്നവർക്കുള്ള രെജിസ്റ്റ്രേഷൻ ഫോം തയ്യാറായി; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ ഇവയാണ്

ജിദ്ദ: കൊറോണ വാക്സിൻ സ്വീകരിച്ചതിനു ശേഷം സൗദിയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്കുള്ള ഓൺലൈൻ രെജിസ്റ്റ്രേഷൻ ഫോമും മറ്റു മാർഗ നിർദ്ദേശങ്ങളും അധികൃതർ പുറത്ത് വിട്ടു. ഇത് സംബന്ധിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട 8 കര്യങ്ങൾ താഴെ വിവരിക്കുന്നു.

1.https://muqeem.sa/#/vaccine-registration/home എന്ന ലിങ്ക് വഴിയാണ് ഓൺലൈൻ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കേണ്ടത്.

2. സൗദിയിൽ അംഗീകരിച്ച ഫൈസർ, ആസ്ട്രാസെനക്ക, മൊഡേണ എന്നീ വാക്സിനുകളാണെങ്കിൽ രണ്ട് ഡോസും ജോൺസൺ വാക്സിൻ ആണെങ്കിൽ ഒരു ഡോസും സ്വീകരിച്ചവരാണു ഫോം പൂരിപ്പിക്കേണ്ടത്.

3.സൗദിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് 72 മണിക്കൂറിനുള്ളിലാണു ഫോം പൂരിപ്പിക്കേണ്ടത്.

4. വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞതിനു ശേഷമാണ് യാത്ര ചെയ്യേണ്ടത്.

5. വാക്സിനെടുത്തവർ സർട്ടിഫിക്കറ്റിൽ അവരുടെ രാജ്യങ്ങളിലെ ഹെൽത്ത് അതോറിറ്റിയുടെ അറ്റസ്റ്റേഷൻ ഉറപ്പ് വരുത്തണം.

6. 18 വയസ്സിനു മുകളിലുള്ളവരാണു വാക്സിൻ സ്വീകരിച്ച വിവരം അപ്‌ലോഡ് ചെയ്യേണ്ടത്.

7. വക്സിനെടുത്ത അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് കയ്യിൽ കരുതി സൗദിയിലേക്ക് കടക്കുന്ന സമയത്ത് ബന്ധപ്പെട്ട അധികൃതരെ കാണിച്ചിരിക്കണം.

8. ഏതെങ്കിലും രീതിയിൽ തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്